ആദി കുംഭേശ്വര ക്ഷേത്രം
പട്ടീശ്വരത്തു നിന്നും 15 മിനിട്ട് യാത്രയിൽ കുംഭകോണത്തേയ്ക്ക് എത്താം. നഗര മദ്ധ്യത്തിൽ ഹൈവേയോട് തൊട്ട് ചേർന്നാണ് ആദികുംഭേശ്വര ക്ഷേത്രവും, കാശി വിശ്വനാഥ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് മഹാക്ഷേത്രങ്ങളും തമ്മിൽ ഏതാനും വാരകളുടെ അകലം മാത്രമേ ഉള്ളു താനും. ക്ഷേത്രത്തിന് മുന്നിൽ തന്നെ ബസ് ഇറങ്ങി. റോഡിൽ നിന്നും നേരെ ക്ഷേത്ര കവാടത്തിലേയ്ക്കാണ് കടക്കുന്നത്.
കുംഭകോണം നഗരത്തിന് ഒത്ത മദ്ധ്യത്തിൽ ഏതാണ്ട് മുപ്പതിനായിരം ചതുരശ്ര അടിയിൽ നാല് ഏക്കറിലായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും കല്ലിൽ കൊത്തിയെടുത്താണ് നിർമ്മാണം. ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെയാണ് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടെ കുളവും ഉള്ളത്. പരമേശ്വരനെ ലിംഗരൂപത്തിൽ തന്നെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രധാന ശ്രീകോവിലിനുള്ളിൽ വളരെ അടുത്ത് നിന്നു തന്നെ നമുക്ക് ദർശനം നടത്താനും സാധിക്കും.
ശിവലിംഗത്തിന്റെ രൂപത്തിന് ഇവിടെ ചില പ്രത്യേകതകളുണ്ട്. സാധാരണ കല്ലിലോ സാളഗ്രാമത്തിലോ കൊത്തിയെടുത്ത ശിവലിംഗമാണ് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്നതെങ്കിൽ ആദികുംഭേശ്വര ലിംഗം മണലും മറ്റ് ചില അപൂർവ്വ കൂട്ടുകളും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. അത്‌കൊണ്ട് ഇവിടെ സാധാരണയായി അഭിഷേകങ്ങൾ നടത്താറില്ല. മാത്രമല്ല ശിവലിംഗാഗ്രം സ്തൂപികാരൂപത്തിലാണ് ഉള്ളതും. (ചിത്രം നോക്കുക)
പാർവ്വതീദേവിയുടെ പ്രതിഷ്ഠ ശിവപ്രതിഷ്ഠയുടെ ഇടതു വശത്തുള്ള ശ്രീകോവിലിലാണ് ഉള്ളത്. മംഗളാംബികൈ അമ്മൻ എന്നാണ് ദേവി ഇവിടെ അറിയപ്പെടുന്നത്. ഇത് കൂടാതെ നിരവധി ശ്രീകോവിലുകളും പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. 27 നക്ഷത്രങ്ങളും 12 രാശിയും കൊത്തിയിട്ടുള്ള ഒറ്റക്കല്ല്, വെള്ളിയിൽ പൂർണ്ണമായും പൊതിഞ്ഞ നാല് തേര് എന്നിവയും ക്ഷേത്രത്തിൽ നമുക്ക് കാണാം.
ചരിത്രം
---------------------------
ഏഴാം നൂറ്റാണ്ടിൽ ചോളരാജാക്കൻമാരാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് 14-15 നൂറ്റാണ്ടുകളിൽ നായക കാലഘട്ടത്തിൽ ക്ഷേത്രം പുതുക്കി വിപൂലീകരിച്ച് പണിതിട്ടുമുണ്ട്.
---------------------------
ഏഴാം നൂറ്റാണ്ടിൽ ചോളരാജാക്കൻമാരാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് 14-15 നൂറ്റാണ്ടുകളിൽ നായക കാലഘട്ടത്തിൽ ക്ഷേത്രം പുതുക്കി വിപൂലീകരിച്ച് പണിതിട്ടുമുണ്ട്.
പൂജ ദർശന സമയം
----------------------------------
ആറ് പൂജകളാണ് ക്ഷേത്രത്തിലുള്ളത്. രാവിലെ 6 മുതൽ 12.30 വരെയും വൈകിട്ട് 4 മുതൽ 9.30 വരെയുമാണ് ദർശന സമയം.
----------------------------------
ആറ് പൂജകളാണ് ക്ഷേത്രത്തിലുള്ളത്. രാവിലെ 6 മുതൽ 12.30 വരെയും വൈകിട്ട് 4 മുതൽ 9.30 വരെയുമാണ് ദർശന സമയം.
കുംഭകോണത്തിന് ആ പേര് ലഭിച്ചത് കുംഭേശ്വരനിൽ നിന്നാണ്. ആദികുംഭേശ്വരനെ മനസ്സ് നിറഞ്ഞ് വണങ്ങി തൊട്ടടുത്തുള്ള കാശിവിശ്വനാഥ ക്ഷേത്രത്തിലേയ്ക്ക് ഞാൻ കടന്നു.
(ചിത്രങ്ങളിൽ കുംഭമേളയുടെ ചിത്രവും കാണാം.)
(ചിത്രങ്ങളിൽ കുംഭമേളയുടെ ചിത്രവും കാണാം.)
തുടരും കാശിവിശ്വനാഥ ക്ഷേത്രം


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home