കുംഭകോണം ഉപ്പിലിയപ്പൻ ക്ഷേത്രം
കുംഭകോണം നഗരത്തിൽ നിന്നും 7 കിലോമീറ്റർ മാറി തിരുനാഗേശ്വരം എന്ന ഗ്രാമത്തിലാണ് വിഷ്ണു ക്ഷേത്രമായ ഉപ്പിലിയപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോക്കൽ ബസ് സ്റ്റാൻഡിൽ 10 മിനിട്ടത്തെ കാത്ത് നിൽപ്പിനു ശേഷമാണ് തിരുനാഗേശ്വരത്തിനുള്ള ബസ് ലഭിച്ചത്. 15 മിനിട്ടത്തെ യാത്രയിൽ തിരുനാഗേശ്വരം ക്ഷേത്രം കഴിഞ്ഞ് 500 മീറ്റർ കൂടി ചെന്നപ്പോൾ ഉപ്പിലിയപ്പൻ ക്ഷേത്രകവാടം കണ്ടു.
തമിഴ്നാട്ടിലെ തിരുപ്പതിയെന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. കുംഭകോണത്തെത്തിയാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവൻ. ഉപ്പിലിയപ്പൻ പെരുമാൾ എന്ന പേരിലാണ് വിഷ്ണുവിനെ ഇവിടെ ആരാധിയ്ക്കുന്നത്. വിഷ്ണുവിന്റെ പത്നിയായ ഭൂമി ദേവി, ദേവിയുടെ പിതാവായ റിഷി മാർക്കണ്ഡേയൻ എന്നിവരുടെ പ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തിൽ. 108 ദിവ്യദേശങ്ങളിൽപ്പെടുന്ന ക്ഷേത്രമാണിത്. തിരുപ്പതി ക്ഷേത്രത്തിലേതിനു സമാനമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
ക്ഷേത്രത്തിനകത്ത് ഉപ്പുചേർത്ത് പാകം ചെയ്ത ഭക്ഷണസാധനങ്ങളൊന്നും കൊണ്ടുപോകാൻ പാടില്ല എന്നൊരു വിശ്വാസം ഉണ്ട്. ഉപ്പിലിയപ്പൻ എന്ന പേരും ലഭിച്ചത് ഈ ആചാരം മൂലമാണ്. വിഷ്ണുവിന് നിവേദിയ്ക്കുന്ന വിഭവങ്ങളെല്ലാം ഇവിടെ ഉപ്പുചേർക്കാതെയാണ് പാകം ചെയ്യുന്നത്. എല്ലാവർഷവും നടക്കുന്ന ബ്രഹ്മോത്സവും കല്യാണോത്സവുമാണ് ഇവിടുത്തെ പ്രധാന ആഘോഷം.
വലതുകൈകൊണ്ട് വലതുകാലിന്റെ തള്ളവിരൽ കുടിക്കാനൊരുങ്ങുന്ന ഉണ്ണിയായ കൃഷ്ണൻ ആദിശേഷനുമേൽ ശയിക്കുന്ന ഒരു മനോഹരശില്പം ഇവിടെയുണ്ട്.തീർത്ഥകുളം അഹോരാത്ര പുഷ്‌കരണിയെന്നാണ് അറിയപ്പെടുന്നത്. ഇതിൽ മുങ്ങി നിവർന്നാൽ ഏതു പാപവും ശാപവും ഇല്ലാതാകും, മോക്ഷവും ലഭിക്കും എന്ന് ഭക്തർ വിശ്വസിക്കുന്നു.
ചരിത്രം
----------------------
എട്ടാം നൂറ്റാണ്ടിൽ ചോളരാജാക്കൻമാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് രാജഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ശ്രീനിവാസൻ, വെങ്കടാചലപതി, തിരുവിണ്ണാഗരപ്പൻ എന്നൊക്കെ വിശേഷിപ്പിക്കുന്ന വിഷ്ണുഭഗവാൻ കിഴക്കോട്ടഭിമുഖമായി നില്ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. ദേവി, ഭൂമീദേവി ഇരിക്കുന്ന നിലയിൽ വടക്കോട്ട് അഭിമുഖമായാണ് പ്രതിഷ്ഠ. മകളുടെ വിവാഹത്തിന്റെ കർമ്മങ്ങൾ നിർവ്വഹിക്കുന്ന രീതിയിൽ മാർക്കണ്ഡേയനുമുണ്ട്. ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു. രാവിലെ 6 മുതൽ 1 വരെയും, വൈകിട്ട് 4 മുതൽ 9 വരെയുമാണ് ദർശന സമയം.

സാമാന്യം തിരക്കുണ്ടായിരുന്ന ക്ഷേത്രത്തിൽ 30 മിനിട്ടോളം കാത്ത് നിന്നാണ് ദർശനം ലഭിച്ചത്. ക്ഷേത്രത്തിന്റെ നിർമ്മാണ രീതികളും ശിൽപചാതുരിയുമൊക്കെ ഒന്ന് ധൃതിയിൽ കണ്ട് തീർത്തു. ഇനി പോവേണ്ടത് രാഹു ക്ഷേത്രമായ തിരുനാഗേശ്വരത്തേക്കാണ്. രാഹു ദശാകാലത്തെ ദോഷങ്ങൾക്ക് ഇവിടെ നടത്തുന്ന പാലഭിഷേകം പരിഹാരമായി വിശ്വസിക്കുന്നുണ്ട്.
തുടരും തിരുനാഗേശ്വരം

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home