ചിദംബരം തുടരുന്നു... 3
ചിദംബരം തുടരുന്നു... 3
രാത്രിയിലെ ദർശനം വളരെ എളുപ്പത്തിൽ തന്നെ നടന്നു. ഗൗരിശങ്കർ എന്ന യുവാവിന്റെ സഹായം പിന്നിട് എല്ലാ സമയത്തും എനിക്ക് ലഭിച്ചിരുന്നു. പിറ്റേന്ന് കാലത്ത് തന്നെ ക്ഷേത്രത്തിൽ ഒരിക്കൽ കൂടി ദർശനത്തിന് എത്തി.
വെള്ളിയാഴ്ച ദിവസമായിരുന്നതിനാൽ പ്രത്യേക പൂജകൾ നടക്കുന്ന ദിവസമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫടിക ലിംഗം പുറത്തെടുത്ത് നടത്തുന്ന നീണ്ട പൂജ. ശ്രീകോവിലിനുള്ളിൽ പ്രത്യേക പെട്ടകത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന സ്ഫടിക ലിംഗം പ്രധാന പൂജാരിയാണ് പുറത്തേയ്ക്ക് എടുക്കുന്നത്. തുടർന്ന് ശ്രീകോവിലിന് പുറത്ത് പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് വെച്ച് പൂജകളും വിവിധങ്ങളായ അഭിഷേകവും നടത്തുന്നു. ഏകദേശം ഒരു മണിക്കൂറോളം നീളുന്ന പൂജാക്രമം നമുക്ക് വളരെ അടുത്ത് നിന്ന് തന്നെ കാണാനും കഴിയും. ഗൗരീശങ്കറിന്റെ സഹായത്തോടെ ദർശനം നടത്തിയതിന് ശേഷമാണ് സ്ഫടിക ലിംഗ പൂജയെക്കുറിച്ചും ചിദംബര രഹസ്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.
സ്ഫടിക ലിംഗ പൂജയ്ക്ക് ശേഷം ലിംഗം വീണ്ടും പെട്ടകത്തിലാക്കി ശ്രീകോവിലിനുള്ളിലേയക്ക് എടുത്ത് സൂക്ഷിക്കുന്നു. ഇതിനു ശേഷം നടക്കുന്ന ആരതി പൂജയ്ക്ക് ശേഷമാണ് ചിദംബരരഹസ്യ ദർശനം സാദ്ധ്യമാകുന്നത്.
സ്ഫടിക ലിംഗ പൂജയ്ക്ക് ശേഷം ലിംഗം വീണ്ടും പെട്ടകത്തിലാക്കി ശ്രീകോവിലിനുള്ളിലേയക്ക് എടുത്ത് സൂക്ഷിക്കുന്നു. ഇതിനു ശേഷം നടക്കുന്ന ആരതി പൂജയ്ക്ക് ശേഷമാണ് ചിദംബരരഹസ്യ ദർശനം സാദ്ധ്യമാകുന്നത്.
നേരത്തെ പറഞ്ഞത് പോലെ ക്ഷേത്രത്തിന്റെ പ്രത്യേക വാതിലുകൾ അടച്ചതിന് ശേഷം ദീപാലംകൃതമായ ഭഗവാനെയാണ് ദർശനത്തിനായി തുറന്ന് തരുന്നത്.
ചിദംബരം പഞ്ചഭൂതങ്ങളിൽ ആകാശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആകാശം എന്നാൽ നിതാന്ത ശൂന്യമായ അവസ്ഥ എന്ന അർത്ഥത്തിൽ വേണം എടുക്കാൻ. ആദിയോ അന്തമോ ഇല്ലാതെ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ആ പഞ്ചഭൂതത്തെയാണ് ചിദംബരനാഥൻ പ്രതിനിധീകരിക്കുന്നത്. ആ ശൂന്യതയെ പ്രതീകാത്മകമായി ദർശനത്തിന് ലഭിക്കുന്നതാണ് ചിദംബരം രഹസ്യം. ചിദംബര രഹസ്യം ഏത് സമയത്തും നമുക്ക് ദർശനസാധ്യമല്ല. പ്രത്യേക പൂജകൾക്ക് ശേഷം 1 മിനിട്ടാണ് ഈ ദർശനം ലഭിക്കുക.

നടരാജവിഗ്രഹത്തിന്റെ വലത്ത് വശത്തായി (നമ്മുടെ ഇടത്ത്) സദാ മൂടിയിട്ടിരിക്കുന്ന ഒരു കർട്ടന് പിറകിലാണ് ഈ രഹസ്യം. പൂജാ സമയത്ത് ശിവപാർവ്വതിമാർ സർവ്വ ദേവൻമാരോടൊപ്പം ഇവിടെ എത്തുന്നു എന്നാണ് സങ്കൽപ്പം. ശ്രീകോവിലിന് നേരെ നിന്നാൽ ഈ ദർശനം നമുക്ക് സാധ്യമാവില്ല. ആദ്യ ദർശനത്തിന് ശേഷം കുറച്ച് വലതുവശത്തേയ്ക്ക് മാറി നിന്നാൽ മാത്രമാണ് കർട്ടൻ നീക്കുമ്പോൾ ചിദംബര രഹസ്യ ദർശനം നമുക്ക് സാധ്യമാകു. ഗൗരിശങ്കർ എന്നോട് അക്കാര്യം പറഞ്ഞു തന്നിരുന്നതിനാൽ വളരെ സുഗമമായി ജീവിതത്തിലെ ഏറ്റവും വലിയ ആ ആഗ്രഹം എനിക്ക് സാധിക്കാൻ കഴിഞ്ഞു.
തുടർന്ന് പിന്നെയും രണ്ട് മണിക്കൂറോളം ക്ഷേത്രത്തിൽ ഞാൻ ചിലവഴിച്ചു. ഇടയ്ക്ക് പ്രസാദമായി ലഭിച്ച തൈര്‌സാദത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. അത്യപൂർവ്വമായ ശിൽപചാതുരിയും എൻജിനീയറിംഗ് വൈദഗ്ദ്ധ്യവുമാണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാല് പ്രധാന ഗോപുരങ്ങളാണ് നടരാജ ക്ഷേത്രത്തിനുള്ളത്. ഇവയോരോന്നും വിധിപ്രകാരമുള്ള ദിക്കുകളെ അഭിമുഖീകരിക്കുന്നു. നടനകലയുടെ ഇരിപ്പിടം കൂടിയായ ഇവിടുത്തെ ഓരോ കൽത്തൂണുകളും ഭരതനാട്യത്തിൻറെ വ്യത്യസ്ത ഭാവങ്ങൾ മിഴിവോടെ കൊത്തി വെച്ചിരിക്കുന്നു. ക്ഷേത്രസമുച്ചയത്തിനകത്തെ തീർത്ഥക്കുളമായ ശിവഗംഗയാണ് മറ്റൊരു പ്രധാന ആകർഷണം. ആയിരം കാൽ മണ്ഡപം, മനോഹരമായി അലങ്കരിച്ച ശ്രീകോവിൽ, കനകസഭ, കൊടിമരത്തിനടുത്തായുള്ള നൃത്തസഭ, രാജസഭ, ദേവസഭ എന്നിങ്ങനെ വിവിധ ഭാഗങ്ങളുണ്ട് ക്ഷേത്രത്തിനുള്ളിൽ. ലോകത്തിന് നടുക്കായിട്ടാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളുടെയും മധ്യത്തിൽ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാൽ ശിവൻ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം.
ചരിത്രം
-----------------------
9 മുതൽ 16 വരെയുള്ള നൂറ്റാണ്ടുകളിലാണ് ക്ഷേത്രം പണിത് ഈ രൂപത്തിൽ എത്തിച്ചിരിക്കുന്നത്. മാത്രമല്ല ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, പഞ്ചഭൂതക്ഷേത്രങ്ങളായ കാളഹസ്തിയും, കാഞ്ചീപുരവും പിന്നെ ചിദംബരവും ഒരേ നേർരേഖയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. ഇന്ന് കാണുന്ന ഒരു തരത്തിലുള്ള ആധുനിക സംവിധാനങ്ങളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ അത്ര കൃത്യമായി ഇവയെ എങ്ങനെ നേർരേഖയിൽ പണിയാൻ കഴിഞ്ഞു എന്നത് ആധുനിക ശാസ്ത്രത്തിന് ഇന്നും അജ്ഞാതമാണ്. കൂടാതെ ക്ഷേത്രത്തിന്റെ നിർമ്മാണത്തിലെ ഓരോ ചെറിയ കല്ലുപോലും വെച്ചിരിക്കുന്നത് ആദ്ധ്യാദ്മികതയുടെ പ്രതീകമായാണ്. വിസ്താരഭയത്താൽ അത് അവിടെ പറയുന്നില്ല.

ദർശനം
---------------
രാവിലെ 7 മുതൽ വൈകിട്ട് 4.30 വരെയും വൈകിട്ട് 6 മുതൽ രാത്രി 10 വരെയും ക്ഷേത്രത്തിൽ ദർശനം നടത്താവുന്നതാണ്.
കണ്ടാലും കണ്ടാലും മതി വരാത്ത കാഴ്ചകളും, പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമാണ് ചിദംബരത്തിന് ഉള്ളത്. ഇനിയും തിരിച്ചു ചെല്ലണം എന്ന വലിയ ആഗ്രഹത്തോടെ ഗൗരീശങ്കറിനോട് യാത്ര പറഞ്ഞ് ഉച്ചയോടെ ചിദംബരത്തു നിന്നും ഞാൻ മടക്കയാത്ര ആരംഭിച്ചു.

തുടരും....പഞ്ചഭൂതക്ഷേത്ര ദർശനം

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home